ജി. രാമന്‍ നായര്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍

Saturday 3 November 2018 7:12 pm IST
കോണ്‍ഗ്രസ് തകര്‍ന്ന കപ്പലാണെന്നും കൂടുതല്‍ നേതാക്കള്‍ ഉടന്‍ ബിജെപിയില്‍ ചേരുമെന്നും ജി. രാമന്‍നായര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ വാഴപ്പിണ്ടി നട്ടെല്ലായി വച്ചയാളാണെന്നും അദ്ദേഹം പരിഹസിച്ചു.

കോട്ടയം: കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയിലെത്തിയ ജി. രാമന്‍നായരെ സംസ്ഥാന ഉപാധ്യക്ഷനായും ജെ. പ്രമീളാ ദേവിയെ സംസ്ഥാന സമിതിയംഗമായും നിയമിച്ചു. കോട്ടയത്ത് നടന്ന ശബരിമല സംരക്ഷണ സമ്മേളനത്തിലാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള ചുമതലകള്‍ പ്രഖ്യാപിച്ചത്. 

കോണ്‍ഗ്രസ് തകര്‍ന്ന കപ്പലാണെന്നും കൂടുതല്‍ നേതാക്കള്‍ ഉടന്‍ ബിജെപിയില്‍ ചേരുമെന്നും ജി. രാമന്‍നായര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ വാഴപ്പിണ്ടി നട്ടെല്ലായി വച്ചയാളാണെന്നും അദ്ദേഹം പരിഹസിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു ജി. രാമന്‍നായര്‍. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വനിതാകമ്മീഷന്‍ അംഗമായിരുന്നു ജെ. പ്രമീളാദേവി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.