ന്യൂദല്‍ഹി: കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഹിമാചല്‍ മുന്‍മുഖ്യമന്ത്രിയുമായ വീരഭദ്രസിങ്ങനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്ന് ദല്‍ഹി ഹൈക്കോടതി.
കേസില്‍ ബിസിനസ്സുകാരന്റെ ജാമ്യത്തെ എതിര്‍ക്കുന്ന എന്‍ഫോഴ്സ്മെന്റ് വീരഭദ്രസിങ്ങനെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് മനസ്സിലാക്കുന്നില്ലെന്ന് ജസ്റ്റിസ് ആര്.കെ. ഗൗബ പറഞ്ഞു.
അന്വേഷണോദ്യോഗസ്ഥന് സീനിയര്‍ അല്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ കൃത്യമായ മറുപടി നല്കാന് സാധിക്കില്ലെന്നും കൂടുതല്‍ സമയം വേണമെന്നും എന്ഫോഴസ്െമന്റിന്റെ അഭിഭാഷകന് പറഞ്ഞു. ബിസിനസുകാരന് ചന്ദ്രശേഖറിന് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് നല്കിയ ഹര്‍ജി എന്‍ഫോഴ്സ്മെന്റ് പിന്‍വ
ലിച്ചു.
5.9 കോടി രൂപ കള്ളപ്പണം മൂന്നു ബാങ്ക് അക്കൗണ്ടുകള്‍ വഴി ചന്ദ്രശേഖര്‍, വീരഭദ്രസിങ്ങിനും കുടുംബത്തിനും നിയമപരമാക്കി നല്‍കിയെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: