ഉത്തിഷ്ഠ സേവാ പുരസ്‌കാരം തൃശൂര്‍ ശ്രീപാര്‍വതി സേവാനിലയത്തിന്

Sunday 4 November 2018 3:19 am IST

ബെംഗളൂരു: ബെംഗളൂരുവിലെ സന്നദ്ധ സേവാസംഘടനയായ ഉത്തിഷ്ഠ സമൂഹ്യസേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന  സംഘടനകള്‍ക്ക് നല്‍കുന്ന ഉത്തിഷ്ഠ സേവാപുരസ്‌കാരത്തിന് തൃശൂര്‍ ശ്രീപാര്‍വതി സേവാനിലയത്തെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് 11ന് വൈകിട്ട് അഞ്ചിന് ബെംഗളൂരു ഇന്ദിരാനഗറില്‍ നടക്കുന്ന ചടങ്ങില്‍  വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.  

തിരുവനന്തപുരം അഗസ്ത്യാര്‍ ബാലസംസ്‌കാര കേന്ദ്രം, അട്ടപ്പാടി സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍, കൊല്ലം ഐവര്‍കാല സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ്, കോട്ടയം സുകൃതം ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയാണ് മുന്‍വര്‍ഷങ്ങളില്‍ പുരസ്‌കാരം നേടിയത്. അഞ്ചാമത് പുരസ്‌കാരമാണ് ഇത്തവണ നല്‍കുന്നത്. 

 വനിതകളുടെ സംരക്ഷണ കേന്ദ്രമാണ് തൃശൂര്‍ ചൂലിശ്ശേരിയിലെ ശ്രീപാര്‍വതി സേവാനിലയം. ബുദ്ധിവൈകല്യം, അംഗവൈകല്യം, വൈധവ്യം, ദാരിദ്ര്യം തുടങ്ങിയ കാരണങ്ങളാല്‍ ഒറ്റപ്പെട്ടുപോയവരെയാണ് ഇവിടെ സംരക്ഷിക്കുന്നത്. ഏഴിനും 58നും ഇടയില്‍ പ്രായമുള്ള 31 അന്തേവാസികള്‍ സേവാനിലയത്തിലുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.