കേടായ അളവുതൂക്ക ഉപകരണങ്ങള്‍ ഫീസില്ലാതെ മുദ്ര ചെയ്തു നല്‍കും

Sunday 4 November 2018 3:39 am IST

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളിലുള്ള വ്യാപാരസ്ഥാപനങ്ങളിലെ കേടായ, നിലവില്‍ മുദ്ര കാലാവധി കഴിയാത്ത, അളവ് തൂക്ക ഉപകരണങ്ങള്‍ക്ക് ഫീസ് ഈടാക്കാതെ മുദ്ര ചെയ്തു നല്‍കും. ഇതുസംബന്ധിച്ച ഉപഭോക്തൃകാര്യ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. 

മുദ്ര കാലാവധി കഴിഞ്ഞ അളവ് തൂക്ക ഉപകരണങ്ങള്‍ക്ക് ഫീസ് ഇളവ് ബാധകമല്ല. പ്രളയക്കെടുതിയിലാണ് ഉപകരണങ്ങള്‍ക്ക് കേടു സംഭവിച്ചതെന്ന ഉപയോക്താവിന്റെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം ഫീസ് ഇളവ് നല്‍കി പുനഃപരിശോധന നടത്തേണ്ടത്. 

മുദ്ര ചെയ്യുമ്പോള്‍ നിലവിലെ സര്‍ട്ടിഫിക്കറ്റ് പ്രകാരമുള്ള മുദ്ര കാലാവധി നിലനിര്‍ത്തി നല്‍കി പുനഃപരിശോധനാ വിവരം നിലവിലെ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തണം. പ്രളയത്തില്‍ അളവ് തൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനാ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ക്ക് ഫീസ് ഈടാക്കാതെ ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കും. പ്രളയക്കെടുതിയില്‍ മാനുഫാക്ചര്‍/ഡീലര്‍/റിപ്പയര്‍ ലൈസന്‍സുകള്‍ പായ്ക്കിംഗ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ നഷ്ടപ്പെട്ടിട്ടുള്ളവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് സൗജന്യമായി നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.