പത്തനംതിട്ട: മതനിരപേക്ഷതയുടെ പേരില്‍ മതനിഷേധമാണ് ശബരിമലയില്‍ സര്‍ക്കാര്‍ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന് പിള്ള പറഞ്ഞു.
ചരല്‍ക്കുന്നില്‍ നടക്കുന്ന ന്യൂനപക്ഷ മോര്‍ച്ച പഠനശിബിരത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ‘വിശ്വാസ സംരക്ഷണ സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല ആചാരങ്ങള്‍ തകര്‍ക്കുന്നതിന് ഇടതുപക്ഷം ഗൂഢാലോചന നടത്തുന്നു.
കോടതി വിധിയുടെ മറവില്‍ മതാചാരങ്ങളെയും വിശ്വാസത്തെയും അനുഷ്ഠാനങ്ങളെയും തകര്‍ക്കുവാനുള്ള നീക്കമാണ് സര്‍ക്കാരിന്റെയും നിരീശ്വരവാദികളുടെയും ആക്റ്റിവിസ്റ്റുകളുടെയും നേതൃത്വത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭാ അധ്യക്ഷന്‍ ബിഷപ്പ് ഡോ.മാത്യൂസ് മാര്‍ ഗ്രിഗോറിയോസ് മുഖ്യ പ്രഭാഷണം നടത്തി.
ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു അധ്യക്ഷനായി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് വി.റ്റി. രമ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: