മുബൈ : കിങ്ഖാന്റെ പിറന്നാളാഘോഷം അതിരുകന്നതോടെ പോലീസ് ഇടപെട്ട് നിര്‍ത്തിച്ചു. ഷാരുഖ് ഖാന്റെ 52ാം പിറന്നാള്‍ അദ്ദേഹത്തിന്റെ പുതിയ സിനിമയായ സൈസ് സീറോയുടെ ട്രെയിലര്‍ പുറത്തിറങ്ങുന്നതോടെയാണ് സംഘടിപ്പിച്ചത്.
ബാന്ദ്രയിലെ അര്ത്ഥ് റെസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ആഘോഷം പുലര്‍ച്ചവരെ നീണ്ടപ്പോള്‍ പോലീസ് എത്തി റെസ്റ്റോറന്റ് അടയ്ക്കാന്‍ ആവശ്യടെുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ആഘോഷം അവസാനിപ്പിച്ച് ഷാരുഖും സുഹൃത്തുക്കളും പുറത്തിറങ്ങി. തന്നെ കാണാനായി തടിച്ചൂകൂടിയ ആളുകള്‍ക്ക് നന്ദി പറഞ്ഞശേഷമാണ് കിങ് ഖാന് റെസ്റ്റോറന്റില്‍ നിന്നും മടങ്ങിയത്.
ഷാരുഖിന്റെ സുഹൃത്തുക്കളായ സ്വര ഭാസ്കര്‍, നിഖില്‍ അദ്വാനി, അജയ് അതുല്‍ ആനന്ദ് എല്‍. റായ് തുടങ്ങി നിരവധി പ്രമുഖര്‍ ആഘോത്തിനെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: