പത്തനംതിട്ട: ശബരിമല വിഷയത്തില്‍ പോലീസിനെ വെല്ലുവിളിച്ച് രാഹുല്‍ ഈശ്വര്‍. പോലീസുകാരെ പോലെ തന്നെ തങ്ങളും തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് ദിവസങ്ങള്‍ പ്രതിഷേധിച്ച് പോലെ ഒരു ദിവസം കൂടി പ്രതിഷേധിക്കാന്‍ സാധിച്ചാല്‍ ചരിത്ര വിജയമാണ് കാത്തിരിക്കുന്നതെന്നും അനുകൂലമായ തീരുമാനങ്ങള്‍ ലഭിക്കുമെന്നും രാഹുല്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
പമ്പ പോലീസ് സ്റ്റേഷന്റെ മുന്നില്‍നിന്നു ചിത്രീകരിച്ച ദൃശ്യങ്ങളും പോസ്റ്റിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്. പോലീസ് ബാരിക്കേഡുമായി പോകുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: