ഗുവഹാത്തി : അസമില്‍ ആയുധം കടത്തുന്നതിനിടെ രണ്ട് നാഗാ ഭീകരരെ ഗ്രാമീണര്‍ മര്‍ദ്ദിച്ച് കൊന്നു. കച്ചര്‍ ജില്ലയിലെ ഹരി നഗര്‍ ഗ്രാമത്തിലാണ് സംഭവം. അയല്‍ ജില്ലയിലേക്ക് ആയുധങ്ങളും മറ്റും ഹരിനഗര്‍ വഴി കടത്തുന്നത് പതിവാക്കിയിരുന്നു.
കഴിഞ്ഞദിവസവും ഇത്തരത്തില്‍ ഭീകരര്‍ ആയുധം കടത്താനെത്തിയതോടെ ഗ്രാമീണര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. ഭീകരര്‍ ആയുധം കാണിച്ച ഇവരെ വിരട്ടാന്‍ ശ്രമിച്ചെങ്കിലും ജനങ്ങള്‍ കൂട്ടമായി നേരിട്ടതോടെ ഇതില്‍ രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ ഭീകരരെ പേലീസ് ആശുപത്രിയില്‍ എത്തിച്ചശേഷമാണ് മരിച്ചത്.
ഇവരുടെ പക്കല്‍ നിന്നും എകെ 56, രണ്ട് 5.56 എംഎം റൈഫിള്‍, 22 പിസ്റ്റള്‍, 5.56 എംഎം ബുള്ളറ്റുകള്‍ തുടങ്ങിയ ആയുധങ്ങള്‍ കണ്ടെത്തി. അതേസമയം ഇവരെ കുറിച്ചുള്ള വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: