ടോള്‍ബൂത്തില്‍ കാത്തുകിടന്ന കാറുകള്‍ക്ക് പിന്നില്‍ ട്രക്കിടിച്ച് 15 മരണം

Sunday 4 November 2018 12:57 pm IST

 

ബീജിങ് :  വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗന്‍സു പ്രവിശ്യയില്‍ ടോള്‍ബൂത്തിനു സമീപം കാത്തുകിടന്ന കാറുകള്‍ക്ക് പിന്നില്‍ ട്രക്കിടിച്ച് 15 മരണം. ഇതില്‍ സ്ത്രീകളും ഉള്‍പ്പെടും

44 പേര്‍ക്ക് പരിക്കേറ്റു. ലാന്‍ഷൗ- ഹൈക്കോ നഗരത്തില്‍ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് നിര്‍ത്തിയിട്ടിരുന്ന കാറുകളെ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ 10 പേര്‍ ഗുരുതരാവസ്ഥയിലാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.