പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഐസിയുവില്‍ വെച്ച് പീഡിപ്പിച്ചു

Sunday 4 November 2018 2:47 pm IST

ലഖ്‌നൗ : ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജീവനക്കാരന്‍ ഉള്‍പ്പടെ നാലുപേര്‍ പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് സംഭവം. 

അഞ്ചു ദിവസം മുമ്പ് പാമ്പു കടിയേറ്റതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവില്‍ പെണ്‍കുട്ടി മാത്രം ഉണ്ടായിരിക്കുമ്പോള്‍ ഇഞ്ചക്ഷന്‍ നല്‍കിയശേഷം കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ജനറല്‍ വാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞതെന്ന് ലഖ്‌നൗ പോലീസ് സൂപ്രണ്ട് അഭിനന്ദന്‍ സിങ് പറഞ്ഞു. 

ഇതുമായി ബന്ധപ്പെട്ട് പോലീസ് ആശുപത്രി ജീവനക്കാരന്‍ സുനില്‍ ശര്‍മ്മ ഉള്‍പ്പടെ നാലുപേര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ശനിയാഴ്ച വൈദ്യ പരിശോധന നടത്തിയ പെണ്‍കുട്ടിയുടെ വസത്രങ്ങളും മറ്റും ഫോറന്‍സിക് ടെസ്റ്റിന് അയയ്ക്കുമെന്നും പോലീസ് അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.