ഹസാരിബാഗ് : സഹപാഠിയെ പ്രണയിച്ചതിന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചുകൊന്നു. ഹസാരിബാഗ് സുരേഖ ഭായ് പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥിയായ സുമിത് കുമാര്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രണയിച്ചെന്ന കുറ്റത്തിനാണ് മര്‍ദ്ദിച്ചു കൊന്നത്.
പെണ്‍കുട്ടിയെ കാണുന്നതിനായി രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം വീടിനു സമീപമെത്തിയ സുമിത്തിനെ പെണ്‍കുട്ടിയുടെ രക്ഷിതാക്കളും, സഹോദരനും, ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. അവശനിലയിലായ സുമിത്തിനെ പോലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ മരിച്ചു.
ആന്തരികമായിട്ടുണ്ടായ പരിക്കാണ് മരണത്തിനുകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
കേസില്‍ പെണ്‍കുട്ടിയുടെ സഹോദരന് ഉള്‍പ്പടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: