ന്യൂദല്‍ഹി: ഭീകരരെ റിക്രൂട്ട് ചെയ്ത് ഇന്ത്യന്‍ മണ്ണില്‍ ആക്രമണങ്ങള്‍ അഴിച്ചു വിടുന്നതിനായി ലഷ്ക്കര്‍-ഇ-തൊയ്ബ നേപ്പാളില്‍ അവരുടെ ശാഖ ആരംഭിച്ചതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.
കാഠ്മണ്ഡുവിലെ പാക്കിസ്ഥാന് എംബസിക്ക് ഇതില്‍ നേരിട്ട് പങ്കില്ലെങ്കിലും ഇന്ത്യയെ ആക്രമിക്കുന്നതിന് ഫണ്ട് നല്‍കുന്നുണ്ടെന്നാണ് വിവരം. പാക്ക് ഏജന്‍സിയായ ഐഎസ്ഐ ഇവിടെ ലഷ്ക്കറിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് എന്‍ജിഒ തുറന്നതായും റിപ്പോര്‍ട്ടുണ്ട്.
അടുത്തിടെ കാഠ്മണ്ഡുവിലെ പാക്കിസ്ഥാന് എംബസിയില്‍ ജോലി ചെയ്യുന്ന രണ്ട് ഐഎസ്ഐ ഉദ്യോഗസ്ഥര്‍ നേപ്പാളിലെ മൊറാങ് ജില്ലയിലെ വിരാട് നഗര്‍ സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: