മൊഹാലി : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സേവാഗ് ഐപിഎല്‍ ടീമായ കിങ്സ് ഇലവന് പഞ്ചാബുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു. ശനിയാഴ്ച വൈകീട്ടോടെയാണ് സേവാഗ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
ബോളീവുഡ് താരം പ്രീതി സിന്റയുടെ ഉടമസ്ഥതയിലുള്ള കിങ്സ് ഇലവന്റെ മെന്ററായി 2016ലാണ് സേവാഗ് ചുമതലയേല്‍ക്കുന്നത്. എല്ലാ നല്ല കാര്യത്തിനും ഒരു അവസാനം ഉണ്ട്. കിങ്സ് ഇലവന് പഞ്ചാബുമൊത്ത് വളരെ മികച്ച സമയമാണ് ചെലവിട്ടതെന്നും ഇതുസംബന്ധിച്ച് സേവാഗ് ട്വിറ്ററിലുടെ അറിയിച്ചു.
രണ്ട് സീസണില്‍ സേവാഗ് കിങ്സ് ഇലവനുവേണ്ടി കളിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: