ന്യൂദല്‍ഹി : രാജ്യസഭാ അംഗമായെങ്കിലും അമേത്തിയെ മറക്കാതെ ദീപാവലി സമ്മാനവുമായി സ്മൃതി ഇറാനി. മണ്ഡലത്തിലെ സ്ത്രീകള്‍ക്കായി 10,000 സാരികളാണ് സ്മൃതി ഇറാനി ഇത്തവണ വിതരണം ചെയ്തത്.
പ്രൈവറ്റ് സെക്രട്ടറി വിജയ് ഗുപ്ത വഴി സാരികള്‍ അമേത്തിയില്‍ എത്തിച്ചശേഷം പ്രദേശത്ത് സംഘടിപ്പിച്ച ഒരു സമ്മേളനത്തില്‍ സ്ത്രീകള്‍ക്ക് ഇത് സമ്മാനമായി വിതരണം ചെയ്യുകയും ചെയ്തു. എല്ലാവര്‍ഷവും ഹോളി, ദീപാവലി തുടങ്ങിയ ആഘോഷങ്ങളില്‍ സ്മൃതി ഇറാനി മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഉപഹാരങ്ങള്‍ നല്കുന്ന പതിവുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി അമേത്തിയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നിരുന്നാലും അമേത്തിയുമായുള്ള ബന്ധം അവര്‍ അവസാനിപ്പിച്ചില്ല. സമയംകിട്ടുമ്പോഴൊക്കെ മണ്ഡലം സന്ദര്‍ശിക്കാന്‍ അവര്‍ എത്താറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: