ജലീലിന്റെ വിശദീകരണം വിശ്വാസകരമല്ല: ബിജെപി

Sunday 4 November 2018 5:34 pm IST

തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ ബന്ധുവിനെ നിയമിച്ചത് സംബന്ധിച്ച മന്ത്രി കെ.ടി.ജലീല്‍ നല്‍കിയ വിശദീകരണം വിശ്വാസകരമല്ലന്ന് ബിജെപി. യോഗ്യരായവരെ കിട്ടാത്തതിനാലാണ് ബന്ധുവിന് നിയമനം നല്‍കിയത് എന്ന വാദം കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാസമ്പന്നരായ തൊഴില്‍ രഹിതരെ കളിയാക്കലാണെന്ന് ബിജെപി വക്താവ് എം എസ് കുമാര്‍ ആരോപിച്ചു.

പത്രങ്ങളില്‍ പരസ്യം നല്‍കിയാണ് അപേക്ഷ ക്ഷണിച്ചത് എന്ന് ആദ്യം പറഞ്ഞ മന്ത്രി ഇപ്പോള്‍ പറയുന്നത് വാര്‍ത്ത കൊടുത്തു എന്നാണ്. അഭിമുഖത്തിന് എത്തിയ ഏഴുപേര്‍ക്കും യോഗ്യതയില്ലായിരുന്നു എന്നും മന്ത്രി പറയുന്നു. അപേക്ഷകരില്‍ നിന്ന് യോഗ്യരെ മാത്രം അഭിമുഖത്തിന് വിളിക്കുന്നതാണ് സാധാരണ നടക്കുന്നത്. യോഗ്യതയില്ലാത്തവരെ അഭിമുഖത്തിന് എന്തിനു വിളിച്ചു എന്നതിനും മ്്ന്ത്രി മറുപടി പറയണം.

ഏന്തു ന്യായം പറഞ്ഞാലും ബന്ധുവിനെ നിയമിച്ചത് വഴിവിട്ടാണെന്ന് മന്ത്രി സമ്മതിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജലീലിനെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണം. ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ഇ പി ജയരാജന്റെ കാര്യത്തില്‍ കാട്ടിയ മാതൃക മുഖ്യമന്ത്രി സ്വീകരിക്കണം. എം എസ് കുമാര്‍ ആവശ്യപ്പെട്ടു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.