ജയരാജനല്ല ജലീല്‍; മന്ത്രിക്കെതിരേ പരിഹാസം

Sunday 4 November 2018 10:06 pm IST

കൊച്ചി: ബന്ധുനിയമന വിവാദത്തില്‍പ്പെട്ട മന്ത്രി കെ.ടി. ജലീലിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍. ബന്ധുനിയമന വിവാദത്തിന്റെ പേരില്‍ രാജിവയ്ക്കാന്‍ ജയരാജന്‍ അല്ല ജലീല്‍ എന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതി. 

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി, ജോലിക്കുള്ള യോഗ്യത തിരുത്തി ബന്ധുവിനെ നിയമിച്ചതില്‍ മന്ത്രി ജലീല്‍ പ്രതിസ്ഥാനത്താണ്.

ഫേസ്ബുക്ക് പോസ്റ്റില്‍നിന്ന്: 

ഗുജറാത്ത് ഫണ്ടു പിരിവില്‍ അഴിമതി ആരോപിച്ച് മുസ്ലിംലീഗ് വിട്ടയാളാണ് ജനാബ് കെ.ടി. ജലീല്‍. പിന്നീട് അദ്ദേഹം മാര്‍ക്‌സിസ്റ്റ് സഹയാത്രികനും ജനനായകന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനുമായി, മന്ത്രിയായി.

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരെ നിയമിച്ചതിലുമില്ല അഴിമതി. ജനറല്‍ മാനേജര്‍ക്ക് എംബിഎ വേണമെന്ന് നിഷ്‌കര്‍ഷിച്ചത് യുഡിഎഫ് സര്‍ക്കാരാണ്. ഈ സര്‍ക്കാരിനും മന്ത്രിക്കും അത് ബാധകമല്ല. ജനറല്‍ മാനേജരാകാന്‍ ജനപിന്തുണയും പ്രതിബദ്ധതയുമാണ് വേണ്ടത്. മന്ത്രിയുടെ ബന്ധുവായത് അയോഗ്യതയല്ല, അധിക യോഗ്യതയാണ്. ബന്ധുനിയമന വിവാദം ഉയര്‍ന്ന ഉടനെ രാജിവയ്ക്കാന്‍ ജയരാജനല്ല ജലീല്‍. അദ്ദേഹത്തിന്റെ കൈകള്‍ ശുദ്ധമാണ്. രാജിവയ്ക്കില്ല, ജയശങ്കര്‍ എഴുതുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.