സംസ്ഥാന സര്‍ക്കാരിനെതിരെ ബിഎംഎസ് പ്രക്ഷോഭത്തിലേക്ക്

Monday 5 November 2018 3:28 am IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ, വികസന വിരുദ്ധ നയങ്ങള്‍ക്കെതിരെ ബിഎംഎസ് ശക്തമായ പ്രക്ഷോഭത്തിലേക്ക്. ജനുവരി ഒന്നുമുതല്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കമാകും. ഫെബ്രുവരി ഒന്നിനു സെക്രട്ടേറിയറ്റ് മാര്‍ച്ചു സംഘടിപ്പിക്കും. ഇതു സംബന്ധിച്ച സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ കരമന ബിഎംഎസ് സംസ്ഥാന സമിതി ഓഫീസില്‍ നടന്നു.

ബിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ കെ.കെ. വിജയകുമാര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ പേരുപറഞ്ഞ് അധികാരത്തിലേറിയ ഇടതുപക്ഷസര്‍ക്കാര്‍ അവരുടെ അവകാശങ്ങളെ കുഴിച്ചുമൂടുകയാണെന്ന് അദ്ദേഹം പറഞ്ഞു. അവകാശ പത്രിക, വിജയകുമാര്‍, ജനറല്‍ സെക്രട്ടറി എം.പി. രാജീവന് നല്‍കി പ്രകാശനം ചെയ്തു. സമരപ്രഖ്യാപന പ്രമേയം ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ അവതരിപ്പിച്ചു.

പരമ്പരാഗത വ്യവസായങ്ങള്‍ സംരക്ഷിക്കുക, അക്രമ രാഷ്ട്രീയം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുക, ചുമട്ടുതൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കുക, മുഴുവന്‍ സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ അവകാശപത്രികയില്‍ ഉന്നയിച്ചു.

തോട്ടം വ്യവസായത്തേയും തൊഴിലാളികളേയും സംരക്ഷിക്കുക, കെഎസ്ആര്‍ടിസി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക, പശ്ചിമഘട്ട സംരക്ഷണം ഉറപ്പുവരുത്തുക, ധാതുഖനനത്തിനായി പുതിയ നയം കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളും അവകാശ പത്രികയിലുണ്ട്.

സംസ്ഥാന ഭാരവാഹികളായ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, സി.വി. രാജേഷ്, ജി.കെ. അജിത്, ശിവജി സുദര്‍ശന്‍, ആര്‍. രഘുരാജ്, എന്‍.ബി. ശശിധരന്‍, വി. രാധാകൃഷ്ണന്‍, പി. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.