ഇന്ത്യക്ക് വിജയം

Monday 5 November 2018 5:51 am IST

കൊല്‍ക്കത്ത: കുല്‍ദീപ് യാദവിന്റെ ബൗളിങ്ങും ദിനേശ് കാര്‍ത്തിക്കിന്റെ ബാറ്റിങ്ങും ഇന്ത്യക്ക് വിജയമൊരുക്കി. ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യ അഞ്ചു വിക്കറ്റിന് വിന്‍ഡീസിനെ തോല്‍പ്പിച്ചു. ഇതോടെ മൂന്ന്് മത്സരങ്ങളുടെ പരമ്പരയല്‍ ഇന്ത്യ 1-0 ന് മുന്നിലായി.

110 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ഇന്ത്യ 13 പന്ത് ശേഷിക്കെ  അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ജയിച്ചുകയറി. കാര്‍ത്തിക്ക് 31 റണ്‍സുമായി പുറത്താകാതെ നിന്നു. 21 റണ്‍സ് നേടിയ ക്രുണാല്‍ പാണ്ഡ്യയും കീഴടങ്ങാതെ നിന്നു.

ആദ്യം ബാറ്റേന്തിയ വിന്‍ീഡിസ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 109 റണ്‍സ് എടുത്തു.

 തകര്‍ത്തെറിഞ്ഞ കുല്‍ദീപ് യാദവ് നാല് ഓവറില്‍ പതിമൂന്ന് റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. പേസര്‍ ഉമേഷ് യാദവ്, ഖലീല്‍ അഹമ്മദ്, ബുംറ, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. വാലറ്റനിരക്കാരനായ അലന്‍ മാത്രമാണ് വിന്‍ഡീസ് ബാറ്റിങ്ങ് നിരയില്‍ തിളങ്ങിയത്. ഇരുപത് പന്തില്‍ നാല് ഫോറുള്‍പ്പെടെ 27 റണ്‍സ് നേടി. അഹമ്മദിന്റെ പന്തില്‍ യാദവിന് ക്യാച്ച് നല്‍കിയാണ് അലന്‍ മടങ്ങിയത്. ഏകദിനത്തില്‍ തിളങ്ങിയ ഹോപ്പും പരിചയ സമ്പന്നനായ പൊള്ളാര്‍ഡും പതിനാല് റണ്‍സ് വീതമെടുത്തു. കെ.എം.എ പോള്‍ 13 പന്തില്‍ രണ്ട് ഫോര്‍ അടക്കം 15 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ഒമ്പത് റണ്‍സ് നേടിയ പിയറിയും പുറത്തായില്ല.

വിന്‍ഡീസിന്റെ തുടക്കം തകര്‍ന്നു. മുന്‍നിര ബാറ്റ്‌സ്മാന്മാരൊക്കെ അനായാസം ഇന്ത്യന്‍ ബൗളിങ്ങിന് കീഴടങ്ങി. രാംദിന്‍ (2),  ബ്രാവോ (5), പവല്‍ (4), ക്യാപ്റ്റന്‍ ബ്രാത്ത്്‌വെയ്റ്റ് (4) എന്നിവര്‍ക്ക് രണ്ടക്കം കടക്കാനായില്ല.

ടോസ്് നേടിയ ഇന്ത്യ ഫീല്‍ഡിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.

സ്‌കോര്‍ബോര്‍ഡ്

വെസ്റ്റ് ഇന്‍ഡീസ്: എസ്.ഡി. ഹോപ്പ് റണ്‍ ഔട്ട് 14, ഡി.രാംദിന്‍ സി കാര്‍ത്തിക് ബി യാദവ് 2, ഹെറ്റ്മയര്‍ സി കാര്‍ത്തിക് ബി ബുംറ 10, കെ.എ.പൊള്ളാര്‍ഡ് സി പാണ്ഡ്യ ബി ക്രുണാള്‍ പാണ്ഡ്യ 14, ബ്രാവോ സി ധവാന്‍ ബി കുല്‍ദീപ് യാദവ് 5, പവല്‍ സി കാര്‍ത്തിക് ബി കുല്‍ദീപ് യാദവ് 4, ബ്രാത്ത്‌വെയ്റ്റ് എല്‍ബിഡബ്‌ളിയു ബി കുല്‍ദീപ് യാദവ് 4, അലന്‍ സി യാദവ് ബി അഹമ്മദ് 27, പോള്‍ നോട്ടൗട്ട് 15, പിയറി നോട്ടൗട്ട് 9, എക്‌സ്ട്രാസ് 5, ആകെ 20 ഓവറില്‍ എട്ട് വിക്കറ്റിന് 109 റണ്‍സ്്.

വിക്കറ്റ് വീഴ്ച: 1-16, 2-22, 3-28, 4-47, 5-49, 6-56, 7-63, 8-87.

ബൗളിങ്ങ്: ഉമേഷ് യാദവ് 4-0-36-1, ഖലീല്‍ അഹമ്മദ് 4-1-16-1, ബുംറ 4-0-27-1, ക്രുണാള്‍ പാണ്ഡ്യ 4-0-15-1, കുല്‍ദീപ് യാദവ് 4-0-13-3.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.