പിണറായി വിജയന്‍ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി

Monday 5 November 2018 12:41 pm IST

പത്തനംതിട്ട: പിണറായി വിജയന്‍ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കുമെന്ന് പ്രമുഖ ചരിത്രകാരന്‍ എംജിഎസ്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം ഇതോടെ അവസാനിക്കുമെന്നും പിണറായി വിജയന്‍ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ പിണറായി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സര്‍ക്കാര്‍ വിവേകത്തോടെ പ്രവര്‍ത്തിക്കണമെന്നും കേരളത്തിലെ ഭക്തരുടെ വികാരം മാനിച്ചു യുവതീ പ്രവേശനത്തില്‍ നിന്ന് പിന്തിരിയണമെന്നും എംജിഎസ് അഭിപ്രായപ്പെട്ടു.

ഭക്തരുടെ വികാരം മാനിക്കാതെയുള്ള സര്‍ക്കാരിന്റെ നിലപാടിനെതിരെ പ്രതിഷേധവുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തി. അതേസമയം ശബരിമലയില്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വനിതാ ഉദ്യോഗസ്ഥരടക്കം 2300 ഓളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.