ന്യൂദല്‍ഹി: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നിയമനടപടിയുമായി വനിതാ അഭിഭാഷകര്‍. തങ്ങള്‍ ആര്‍എസ്എസ് അനുഭാവികളാണെന്ന് വ്യാജ ആരോപണം ഉന്നയിച്ചതിനെതിരെ ആണ് വക്കീല്‍ നോട്ടീസ് അയക്കുന്നതെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി.
മന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് അഡ്വക്കേറ്റ് പ്രേരണ കുമാരി പരാതിയില്‍ പറയുന്നു.ആര് എസ് എസിന്റെ പ്രേരണയാലാണ് തങ്ങള്‍ ശബരിമല യുവതീ പ്രവേശനത്തിനായി സുപ്രീം കോടതിയില്‍ പരാതി നല്‍കിയതെന്ന കടകംപള്ളി സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വീഡിയോ ഉള്‍പ്പെടെയാണ് ഇവര്‍ കേസ് കൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: