ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും വാരാണസിയില്‍ എത്തുന്നു. 12ന് എത്തുന്ന മോദി 2,412 കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കും. വസീദ്പൂരില് അദ്ദേഹം പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും.
പതിനൊന്നു മുതല്‍ മൂന്നു ദിവസം ഭാഗവത് ആര്‍എസ്എസ് പരിപാടികളില്‍ പങ്കെടുക്കാന്‍ വാരാണസിയിലുണ്ട്. 12ന് കാശിയില്‍ ഇരുവരും കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അയോധ്യയിലെ രാമക്ഷേത്ര വിഷയം വീണ്ടും സജീവമായ ചര്‍ച്ചയായ സാഹചര്യത്തില്‍ ഇവരുടെ കൂടിക്കാഴ്ചയ്ക്ക് പ്രാധാന്യമേറെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: