കണ്ണൂര്‍: 10, 11 തീയ്യതികളില്‍ എറണാകുളം, തൊടുപുഴ എന്നിവിടങ്ങളിലായി നടക്കുന്ന സംസ്ഥാന റോളര്‍ സ്കേറ്റിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട കണ്ണൂര്‍ ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്ന ജില്ലാ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ കണ്ണൂരില്‍ ആരംഭിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 250 ലേറെപ്പേര്‍ പങ്കെടുത്തു. വിവിധ പ്രായക്കാരായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകമായാണ് മത്സരങ്ങള്‍. റോഡ് മത്സരങ്ങള്‍ പയ്യാമ്പലം സാവോയ് ഹോട്ടലിന് മുന്‍വശമുള്ള റോഡിലാണ് നടന്നത്. റിങ്ങ് മത്സരങ്ങള്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം പരിസരത്തെ ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടില്‍ നടന്നു.
അസിസ്റ്റന്റ് കലക്ടര്‍ അര്ജ്ജുന് പാണ്ഡ്യന് മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്പോര്‍ട്സ് യുവജനക്ഷേമ പ്രിന്‍സിപ്പള്‍ സെക്രട്ടറി കെ.ജ്യോതിലാല്‍, സംസ്ഥാന സ്പോര്‍ട്സ ഡയരക്ടര്‍ സഞ്ജയന് കുമാര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ.കെ.വിനീഷ് എന്നിവര്‍ പങ്കെടുത്തു. ജില്ലാ റോളര്‍ സ്കേറ്റിങ്ങ് അസോസിയേഷന് പ്രസിഡണ്ട് കെ.വി.ഗോകുല്‍ദാസ് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: