സന്നിധാനം: ശബരിമലയില്‍ പോലീസ് ഒരു വിധത്തിലുള്ള നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സുരക്ഷാ ചുമതലയുള്ള ഐജി എം.ആര് അജിത് കുമാര്‍.
ശബരിമലയില്‍ ഭക്തര്‍ക്ക് സാധാരണ ഗതിയില്‍ എന്തൊക്കെ ചെയ്യാനാവുമോ അതൊക്കെ നിര്‍വഹിക്കാനാവും. പോലീസ് ഒരു വിധത്തിലുമുള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. മാധ്യമങ്ങള്‍ക്കും നിയന്ത്രണങ്ങളില്ല. എല്ലാ അയ്യപ്പഭക്തര്‍ക്കും പോലീസ് സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭക്തര്‍ക്ക് സുഗമമായി ദര്‍ശനം നടത്താനുള്ള എല്ലാ സൗകര്യങ്ങളും പോലീസ് ഒരുക്കിയിട്ടുണ്ട്. പമ്പയിലും നിലയ്ക്കലും സന്നിധാനത്തുമായി 1000 ത്തോളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. നിലവിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ മൂന്ന് ദിവസത്തേക്ക് കൂടി തുടരുമെന്നും ഐജി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: