ധനലക്ഷ്മി ബാങ്ക് പലിശനിരക്ക് പുതുക്കി

Tuesday 6 November 2018 1:14 am IST

തൃശൂര്‍: ഒരു കോടി രൂപയില്‍ താഴെയുള്ള സ്വദേശ-വിദേശ നിക്ഷേപങ്ങള്‍ക്ക് ധനലക്ഷ്മി ബാങ്ക് പലിശനിരക്കുകള്‍ പുതുക്കി. 180 ദിവസം മുതല്‍ ഒരു വര്‍ഷത്തിനു താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.50 ശതമാനമായി ഉയര്‍ത്തി. നേരത്തെ ഇത് ആറു ശതമാനമായിരുന്നു. ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് ഏഴു ശതമാനമാക്കി. നേരത്തെയുള്ള നിരക്ക് 6.70 ശതമാനം. വിദേശ ഇന്ത്യക്കാരുടെ ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 6.70 ശതമാനത്തില്‍ നിന്ന് ഏഴു ശതമാനമാക്കി. 

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒരു വര്‍ഷത്തേക്കും അതിനു മുകളിലുമുള്ള സ്വദേശ നിക്ഷേപങ്ങള്‍ക്ക് അര ശതമാനം അധിക പലിശ ലഭിക്കും. പുതുക്കിയ പലിശനിരക്കുകള്‍ അഞ്ചു മുതല്‍ നിലവില്‍ വന്നു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.