കല്യാണ്‍ ജൂവലേഴ്‌സ് മൂന്ന് പുതിയ ഷോറൂമുകള്‍ കൂടി തുറന്നു

Tuesday 6 November 2018 1:15 am IST

കൊച്ചി: മുംബൈ അന്ധേരിയിലെ കല്യാണ്‍ ജൂവലേഴ്‌സിന്റെ പുതിയ ഫ്‌ളാഗ്ഷിപ്പ് ഷോറൂമിന് ആഘോഷങ്ങളോടെ തുടക്കം. പശ്ചിമേന്ത്യയിലെ കല്യാണ്‍ ജൂവലേഴ്‌സിന്റെ ഏറ്റവും വലിയ ഷോറൂമാണിത്. ബോളിവുഡ് സൂപ്പര്‍താരവും കല്യാണ്‍ ജൂവലേഴ്‌സ് ബ്രാന്‍ഡ് അംബാസിഡറുമായ അമിതാഭ് ബച്ചന്‍ ഷോറൂം ഉദ്ഘാടനം ചെയ്തു. 

കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍, കല്യാണ്‍ ഡവലപ്പേഴ്‌സ് മാനേജിങ് ഡയറക്ടര്‍ ആര്‍. കാര്‍ത്തിക് എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. 

പശ്ചിമബംഗാളിലെ സിലിഗുരിയിലും മസ്‌ക്കറ്റിലെ റൂവി സ്ട്രീറ്റിലും പുതിയ ഷോറൂമുകള്‍ കല്യാണ്‍ ജൂവലേഴ്‌സ് തുറന്നു. പുതിയ ഫ്‌ളാഗ്ഷിപ്പ് ഷോറൂം കൂടി തുറന്നതോടുകൂടി കല്യാണ്‍ ജൂവലേഴ്‌സിന് മുംബൈയില്‍ അഞ്ച് ഷോറൂമുകളായി. ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലുമായി 134 ഷോറൂമുകളുണ്ട്. 

ദീപാവലി ആഘോഷത്തോടനുബന്ധിച്ച് 25,000 രൂപയ്ക്കു മുകളില്‍ ഡയമണ്ട്, സോളിറ്റയര്‍, പോള്‍ക്കി, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ വാങ്ങുന്ന എല്ലാ ഉപയോക്താക്കള്‍ക്കും സൗജന്യമായി സ്വര്‍ണനാണയം നല്‍കും. ഇരുപതിനായിരം രൂപയ്ക്കു മുകളില്‍ ആഭരണങ്ങള്‍ വാങ്ങുന്നവരിലെ ഭാഗ്യശാലികള്‍ക്കായി സ്‌ക്രാച്ച് ആന്‍ഡ് വിന്‍ ഓഫറിലൂടെ 500 സ്വര്‍ണ നാണയങ്ങളും നല്‍കും.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.