സ്‌കൂള്‍ നീന്തല്‍: തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്‍

Tuesday 6 November 2018 1:21 am IST

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ 652 പോയിന്റോടെ തിരുവനന്തപുരം ജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി.  69 സ്വര്‍ണവും 73 വെള്ളിയും 31 വെങ്കലവും നേടി. 

143 പോയിന്റുമായി എറണാകുളം ജില്ല രണ്ടാം സ്ഥാനവും 123 പോയിന്റുള്ള കോട്ടയം മൂന്നാം സ്ഥാനവും നേടി. 103 പോയിന്റോടെ തൃശൂര്‍ നാലാം സ്ഥാനത്തെത്തി.  15 സ്വര്‍ണവും എട്ട് വെള്ളിയും 24 വെങ്കലവും എറണാകുളം നേടിയപ്പോള്‍ 13 സ്വര്‍ണവും എട്ടു വെള്ളിയും 12 വെങ്കലവും കോട്ടയം കരസ്ഥമാക്കി. തൃശൂര്‍ സ്വന്തമാക്കിയത് ആറു സ്വര്‍ണവും 11 വെള്ളിയും 24 വെങ്കലവും.

ചാമ്പന്‍ഷിപ്പില്‍ സമാപനദിനമായ ഇന്നലെ നാലു മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നു.  മൂന്നു ദിനങ്ങളിലായി നടന്ന മത്സരത്തില്‍ പിറന്നത് മൊത്തം 17 മീറ്റു റെക്കോര്‍ഡുകള്‍.

70 പോയിന്റ് വീതം നേടി എറണാകുളം കളമശേരി ഗവ.എച്ച്എസ്എസ് ആന്റ് വിഎച്ച്എസ്എസും (11 സ്വര്‍ണം, നാലു വെള്ളി, മൂന്നു വെങ്കലം), തിരുവനന്തപുരം കണിയാംകുളങ്ങര ഗവ.ഗേള്‍സ് എച്ച്എസ്എസും (ആറു സ്വര്‍ണം, 11 വെള്ളി, ഏഴു വെങ്കലം) സ്‌കൂള്‍ ചാമ്പ്യന്‍മാരായി. 

സബ് ജൂനിയര്‍ ബോയ്‌സില്‍  വി.ആര്‍.ഷിന്റോയും (കളമശേരി ഗവ.എച്ച്എസ്എസ് ആന്റ് വിഎച്ച്എസ്എസ്) ഗേള്‍സില്‍  എസ്.ഭദ്ര സുദേവ്, അഭിരാമി ശ്രീകുമാര്‍ ( ഇരുവരും തിരുവനന്തപുരം സായ്) എന്നിവരും വ്യക്തിഗത ചാമ്പ്യന്‍മാരായി.

ജൂനിയര്‍ ബോയ്‌സില്‍ പി.ആര്‍.ബിനാസും എസ്.ഗിരിധറും (ഇരുവരും കണിയാപുരം സ്‌പെഷല്‍ ഹോസ്റ്റ് ഫോര്‍ റസ്‌ലിങ്) ആരോണ്‍ ജെ.തോമസും (കളമശേരി രാജഗിരി എച്ച്എസ്) വ്യക്തിഗത ചാമ്പ്യന്‍പട്ടം പങ്കിട്ടു. ഗേള്‍സ് വിഭാഗത്തില്‍ സി.ജെ.ശ്രദ്ധ (പാലാ സെന്റ് മേരീസ് ഗേള്‍സ് എച്ച്എസ്എസ്), സജി സാനിയ (കോട്ടയം മുത്തോളി സെന്റ് ജോസഫ്‌സ് ഗേള്‍സ് എച്ച്എസ്), കുല്‍സാന്‍ സല്‍വന (തിരുവനന്തപും പിരപ്പന്‍കോട് ഗവ.വിഎച്ച്എസ്എസ്എസ്) എന്നിവരാണ് വ്യക്തിഗത ചാമ്പ്യന്‍മാര്‍.

സീനിയര്‍ ബോയ്‌സില്‍  പി.ജെ.ജഗന്‍നാഥനും (കളമശേരി ഗവ.എച്ച്എസ്എസ് ആന്റ് വിഎച്ച്എസ്എസ്), ജി.വിഷ്ണുവും ടി.കെ.കൃഷ്ണജിത്തും (ഇരുവരും തിരുവനന്തപുരം നന്തിയോട് എച്ച്എസ്എസ് സ്വിമ്മിങ്) വ്യക്തിഗത ചാമ്പ്യന്‍പട്ടം പങ്കിട്ടു. ഗേള്‍സ് വിഭാഗത്തില്‍  ബി.എസ്.ബിന്ദ്യ (കണിയാകുളങ്ങര ഗവ.ഗേള്‍സ് എച്ച്എസ്എസ്), ഏഞ്ജല മാത്യു (കോട്ടയം ചെര്‍പുങ്കല്‍ ഹോളി ക്രോസ് എച്ച്എസ്എസ്) എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്‍മാരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.