കൊച്ചി: ഹൈക്കോടതിയില്‍ പുതിയ നാല് ജഡ്ജിമാര്‍ ചുമതലയേറ്റു. വി.ജി. അരുണ്‍, എന്‍. നഗരേഷ്, ടി.വി. അനില്‍ കുമാര്‍, എന്‍. അനില്‍ കുമാര്‍ എന്നിവരാണ് ഇന്നലെ ജഡ്ജിമാരായി ചുമതലയേറ്റത്.
ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്നലെ രാവിലെ ഹൈക്കോടതിയിലെ ഒന്നാം കോടതിയില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ജഡ്ജിമാരടക്കമുള്ളവര്‍ പങ്കെടുത്തു. ഒക്ടോബര്‍ 11 നാണ് നാലുപേരെയും ജഡ്ജിമാരായി നിയമിക്കുന്നതിനുള്ള ശുപാര്‍ശ സുപ്രീം കോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിന് നല്‍കിയത്. ഇതനുസരിച്ച് നവംബര്‍ ഒന്നിന് ഉത്തരവിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: