തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ട് നിവേദനം നല്കി.
ഒ. രാജഗോപാല്‍ എംഎല്‍എ, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി.പി. വാവ, തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ അഡ്വ.എസ്. സുരേഷ് എന്നിവരാണ് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തെ കണ്ട് ശബരിമലയിലെ നിലവിലെ സ്ഥിതിഗതികള്‍ ചൂണ്ടിക്കാട്ടി നിവേദനം നല്‍കിയത്.
വിഷയത്തില്‍ ഇടപെടാമെന്ന് അറിയിച്ച ഗവര്‍ണര്‍, ബിജെപിയുടെ നിവേദനത്തില്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: