കോട്ടയം: ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം ഒമ്പത്, 10, 11 തീയതികളില്‍ ചങ്ങനാശേരിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒമ്പതിന് രാവിലെ 10.30ന് അരിക്കത്തില്‍ ഓഡിറ്റോഡിയത്തിലെ മന്നത്ത് പദ്മനാഭന് നഗറില്‍ സംസ്ഥാന പ്രതിനിധിസഭ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന അധ്യക്ഷന്‍ ഡോ.എം. മോഹന്‍ദാസ് അധ്യക്ഷനാകും. ജോയന്റ് ഡയറക്ടര്‍ ആര്. സഞ്ജയന് ആമുഖ പ്രഭാഷണം നടത്തും. പത്തിന് രാവിലെ 10ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സമ്മേളനം ഉദ്ഘാടനം ചെയ്യും.
സ്വാഗതസംഘം ചെയര്മാന് ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനാകും. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. 11ന് കേരളത്തനിമ ദേശീയതയുടെ പരിപ്രേക്ഷ്യത്തില്‍ എന്ന വിഷയത്തില്‍ ഡോ. പ്രബോധചന്ദ്രന്‍ നായര്‍, ആര്. സഞ്ജയന് എന്നിവര്‍ പ്രഭാഷണം നടത്തും. രണ്ടിന് സാമൂഹ്യ സഹവര്‍ത്തിത്വം കാഴ്ചപ്പാടും നയവും എന്ന വിഷയത്തില്‍ പ്രൊഫ. ശ്രീപ്രകാശ് സിങ് (ഡല്‍ഹി യൂണിവേഴ്സിറ്റി), ഡോ. മായാറാണി സേനന്, എസ്. രാമനുണ്ണി എന്നിവര്‍ സംസാരിക്കും. നാലിന് കേരളത്തിന്റെ സുസ്ഥിര വികസനവും വികസനത്തിന്റെ രാഷ്ട്രീയവും എന്ന വിഷയത്തില്‍ എം.പി. പരമേശ്വരന്, ഡോ.പി.പി. പിള്ള, ഡോ.എ. ബിജു, ജനം ടിവി ന്യൂസ് എഡിറ്റര്‍ ജി.കെ. സുരേഷ്ബാബു എന്നിവര്‍ സംസാരിക്കും.
പതിനൊന്നിന് രാവിലെ 9.30ന് സൈബര്‍ യുഗത്തിലെ യുവത സാധ്യതയും വെല്ലുവിളികളും എന്ന വിഷയത്തില്‍ മാസ്റ്റര്‍ ട്രെയ്നര്‍ ജയദേവ് സി.എസ്. ക്ലാസെടുക്കും, 11.30ന് അര്‍ബന്‍ നക്സലിസം കമ്യൂണിസ്റ്റ് ദീകരവാദത്തിന്റെ നഗര മുഖം എന്ന വിഷയത്തില്‍ ചലച്ചിത്ര സംവിധായകന് വിവേക് അഗ്നിഹോത്രി സംസാരിക്കും. 2.30ന് സമാപനസഭയില്‍ വനിതാ കമ്മീഷന് മുന്‍ അംഗം ജെ. പ്രമീളാദേവി മുഖ്യപ്രഭാഷണം നടത്തും. ഡോ.സി.ഐ. ഐസക് അധ്യക്ഷനാകും.
ആര്. സഞ്ജയന്, ഡോ.എം. മോഹന്‍ദാസ്, ഡോ.കെ. ജയപ്രസാദ്, ഡോ.എസ്. ഉമാദേവി, പി.സി. സജി എന്നിവര്‍ സംസാരിക്കുമെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ ബാബു, ജില്ലാ അധ്യക്ഷന്‍ അഡ്വ.സി.എന്‍. പരമേശ്വരന്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.സി. സജി എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: