പാലക്കാട്: പാലക്കാട് നഗരസഭയിലെ ബിജെപി ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ നേതൃത്വം നല്‍കിയത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മന്ത്രി എ.കെ. ബാലനുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്. രാഷ്ട്രീയ സദാചാര മര്യാദ പോലും കാണിക്കാതെയാണ് കോണ്‍ഗ്രസ്-സിപിഎം സഖ്യം സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ പിടിച്ചെടുത്തത്.
അവിശ്വാസപ്രമേയം കൊണ്ടുവരുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ടായ വിയോജിപ്പിന്റെ പ്രതിഫലനമാണ് ഒരു കൗണ്‍സിലംഗം രാജിവയ്ക്കുന്നതിലൂടെ വ്യക്തമായത്.
പ്രമേയം പരാജയപ്പെട്ടത് ജനങ്ങള്‍ക്കും, അവിശുദ്ധ കൂട്ടുകെട്ടിനെതിരെ നില്‍ക്കുന്നവര്‍ക്കും, നഗരസഭയുടെ അഴിമതിരഹിത ഭരണത്തില്‍ വിശ്വാസമുള്ളത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്, വൈസ് ചെയര്മാന് സി. കൃഷ്ണകുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശിവരാജന്, മധ്യമേഖല പ്രസിഡന്റ് നാരായണന് നമ്പൂതിരി, എസ്.ആര്. ബാലസുബ്രഹ്മണ്യം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: