ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ അഞ്ജു എന്ന യുവതിയെ തിരിച്ചയച്ചു. അയ്യപ്പഭക്തരുടെ കനത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് ഇവരെ തിരിച്ചയച്ചത്. കുടുംബത്തോടൊപ്പമാണ് ഇവരെ മടക്കി അയച്ചത്. ഭര്‍ത്താവ് പറഞ്ഞിട്ടാണ് വന്നതെന്നും മടങ്ങാന്‍ തയാറാണെന്നും അഞ്ജു ഇന്നലെ തന്നെ പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ തിരികെപ്പോകാന്‍ ഭര്‍ത്താവ് തയാറായിരുന്നില്ല.
ഇന്നലെ വൈകിട്ടോടെയാണ് ശബരിമല ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് മുപ്പതുകാരിയായ അഞ്ജു പമ്പയില്‍ എത്തിയത്. സിപിഎം പ്രവര്‍ത്തകനാണ് യുവതിയുടെ ഭര്‍ത്താവ് വിജിത്ത്. ഇയാള്‍ കിളിയാച്ചന്‍ കൊലക്കേസിലെയും വാറ്റ് കേസിലെയും പ്രതിയാണ്. ചേര്‍ത്തല അരീപ്പറമ്പ് ലോക്കല്‍ സെക്രട്ടറി വിനോദിന്റെ സഹോദരനാണ് വിജിത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: