ശബരിമല: ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനായി യുവതികള്‍ എത്തിയെന്ന സംശയത്തില്‍ നടപ്പന്തലില്‍ പ്രതിഷേധം. മൂന്ന് സ്ത്രീകളാണ് ഇരുമുടിക്കെട്ടുമായി അയ്യപ്പ ദര്‍ശനത്തിനായി എത്തിയത്. ഇവര്‍ക്ക് 50 വയസില്‍ മുകളില്‍ പ്രായമില്ലെന്ന് ചൂണ്ടിക്കാട്ടി അഞ്ഞൂറോളം വരുന്ന പ്രതിഷേധക്കാര്‍ നാമജപ പ്രതിഷേധവുമായി ഇവരെ നടപ്പന്തലില്‍ തടയുകയായിരുന്നു.
സ്ത്രീകള്‍ നടപ്പന്തലില്‍നിന്നു മടങ്ങി പോകണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഇതോടെ പോലീസ് സ്ഥലത്തെത്തി സ്ത്രീകളുടെ പ്രായം സംബന്ധിച്ച രേഖകള്‍ പരിശോധിച്ചു. ഇവര്‍ക്ക് 50 വയസിനു മുകളില്‍ പ്രായമുണ്ടെന്ന് പോലീസ് വ്യക്തമാക്കിയെങ്കിലും പ്രതിഷേധക്കാര്‍ മടങ്ങാന്‍ കൂട്ടാക്കിയില്ല.
ഇതോടെ സ്ഥലത്ത് പോലീസും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായതായാണ് വിവരം. പിന്നീട് സ്ത്രീകളെ പോലീസ് നടപ്പന്തലില്‍നിന്നും പുറത്തെത്തിച്ചതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: