കൊച്ചി: പെട്രോള്‍-ഡീസല്‍ വിലയില്‍ വീണ്ടും കുറവ്. പെട്രോള്‍ ലിറ്ററിന് 14 പൈസയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഡീസലിന് ഒന്‍പത് പൈസയും കുറഞ്ഞു. എണ്ണ കമ്പനികള്‍ തുടര്‍ച്ചയായി വില കുറച്ചതോടെയാണ് ഉപഭോക്തവിന് തെല്ല് ആശ്വാസം നല്കി വില കുറയാന്‍ തുടങ്ങിയത്.
80.50 രൂപയായിരുന്നു കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഇന്ന് ഇത് 80.36 ആയി കുറഞ്ഞു. ഡീസലിന് ലിറ്ററിന് 76.94 ആയിരുന്നത് 76.85 ആയി മാറി.
തിരുവനന്തപുരത്ത് പെട്രോള്‍ വില 81.94 രൂപ ആയിരുന്നത് 81.80 ആയി കുറഞ്ഞപ്പോള്‍ ഡീസല്‍ വില 78.43ല്‍നിന്ന് 78.34ല്‍ എത്തി. കോഴിക്കോട്ട് പെട്രോള്‍ വില 80.86ല്‍ നിന്ന് 80.72 ആയാണ് കുറഞ്ഞത്. ഡീസല്‍ വില 77.30ല്‍നിന്ന് 77.21ല്‍ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: