ഷോപ്പിയാന്‍: ജമ്മു കശ്മീരില്‍ ഷോപ്പിയാനിലെ സഫ്നഗ്രിയില് ചൊവ്വാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷസേന രണ്ട് ഭീകരരെ വധിച്ചു. ഭീകരര്‍ ഉണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്.
സൈന്യത്തിന് നേരെ വെടിയുതിര്‍ത്ത ഭീകരര്‍ക്ക് നേരെ സുരക്ഷസേനയും ശക്തമായി തിരിച്ചടിക്കുകയായിരുന്നു. പ്രദേശത്തെ ഏറ്റുമുട്ടല്‍ അവസാനിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരര്‍ ആരാണെന്നോ ഇവര്‍ ഏത് ഭീകര സംഘടനയില്‍ പെട്ടവരാണെന്നോ തിരിച്ചറിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: