ന്യൂദല്‍ഹി : കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന് അരുണാചല്‍ പ്രദേശിലെ സൈനികര്‍ക്കൊപ്പം ഇത്തവണ ദീപാവലി ആഘോഷിക്കും. ഇതോടൊപ്പം തന്നെ അനിനി, ആന്ഡ്രല ഓംകാര്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി സൈനികര്‍ക്ക് ദീപാവലി ആശംസകള്‍ അറിയിക്കുമെന്ന് പ്രതിരോധ വക്താവ് വിങ് കമാന്‍ഡര്‍ രത്നാകര്‍ സിങ് അറിയിച്ചു.
സന്ദര്‍ശന വേളയില്‍ അരുണാചലിലെ ധീര രക്തസാക്ഷികളുടെ ബന്ധുക്കളുമായി കേന്ദ്രമന്ത്രികൂടിക്കാഴ്ച നടത്തും. ഈസ്റ്റേണ്‍ ആര്‍മി കമാന്‍ഡര്‍ ഉള്‍പ്പടെ ഉന്നത സൈനിക ഉദ്യോഗസ്ഥരും നിര്‍മ്മല സീതാരാമിനെ അനുഗമിക്കും.
അരുണാചല്‍ പ്രദേശ് ചൈനയുടെ ഭാഗമാണെന്ന വാദങ്ങള്‍ നിലനില്‍ക്കേ പ്രതിരോധ മന്ത്രിയുടെ സന്ദര്‍ശനം ഏറെ നിര്‍ണ്ണായകമാണ്.
അരുണാചല്‍ അതിര്‍ത്തിയില്‍ കേന്ദ്രസര്‍ക്കാര്‍ നിരവധി വികസന പദ്ധതികള്‍ തയ്യാറാക്കി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: