കോഴിക്കോട് : ശബരിമലയിലെ ക്രമസമാധാന നിയന്ത്രണം പോലീസിന്റെ കൈയില്‍ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സന്നിധാനം ശാന്തമായി നില്‍ക്കേണ്ട സ്ഥലമാണ്.
കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ശബരിമലയിലെ സ്ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമാണ്. സന്നിധാനത്തെ സുരക്ഷ പോലീസിന്റെ നിയന്ത്രണത്തിലാണ്.
കേരളത്തിനു പുറത്തുണ്ടായ നീക്കങ്ങള്‍ ശബരിമലയിലും ആവര്‍ത്തിക്കാമെന്ന ധാരണ ചിലര്‍ക്കുണ്ട്. ഇത് നടക്കില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് പരിശോധിച്ചശേഷം പ്രതികരിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: