ലഖ്‌നൗ സ്റ്റേഡിയം വാജ്‌പേയിന്റെ പേരില്‍ അറിയപ്പെടും

Tuesday 6 November 2018 1:08 pm IST

ലഖ്‌നൗ : പുതിയതായി പണികഴിപ്പിച്ച ലഖ്‌നൗ ഏകന അന്താരാഷ്ട്ര സ്റ്റേഡിയം ഇനി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ പേരില്‍ അറിയപ്പെടും. ഭാരത് രത്‌ന അടല്‍ ബിഹാരി വാജ്‌പേയി അന്താരാഷ്ട്ര സ്റ്റേഡിയം എന്നാകും പുതിയ പേര്.

ഇതു സംബന്ധിച്ച് ചൊവ്വാഴ്ച ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള രണ്ടാമത്തെ ടി20 അന്താരാഷ്ട്ര മത്സരം ഇന്ന് സ്റ്റേഡിയത്തില്‍ നടക്കും. 

നിര്‍മാണം പൂര്‍ത്തിയാക്കിയശേഷം ഇവിടെ വെച്ചുനടക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമാണിത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.