62 മാവോയിറ്റുകള്‍ കീഴടങ്ങി

Tuesday 6 November 2018 2:29 pm IST

റായ്പൂര്‍ : ഛത്തീസ്ഗഢ് നാരായണ്‍പൂരില്‍ 62 മാവോയിസ്റ്റ് ഭീകരര്‍ ആയുധംവെച്ച് കീഴടങ്ങി. ബസ്തര്‍ ഐജി വിവേകാനന്ദ് സിന്‍ഹ, എസ്പി ജിതേന്ദ്ര ശുക്ല എന്നിവരുടെ സാന്നിധ്യത്താലാണ് മാവയിസ്റ്റുകള്‍ കീഴടങ്ങിയത്. 

51 പേര്‍ ഇന്ത്യയില്‍ നിര്‍മിത ആയുധങ്ങളുമായും 11 പേര്‍ നിരായുധരുമായാണ് കീഴടങ്ങാനെത്തിയത്. ഇതില്‍ അഞ്ചുപേര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്നുണ്ട്. 

കുടുല്‍ മാവോയിസ്റ്റ് ഏരിയ കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന തുമെരണ്ടി ജാന്‍താന സര്‍ക്കാര്‍ എന്ന സംഘടനയിലുള്ളവരാണ് കീഴടങ്ങിയവര്‍. അക്രമ സംഘമായാണ് ലോ എന്‍ഫോഴ്‌സ്‌മെന്റ് ഇവരെ കണക്കാക്കിയിരുന്നത്. നിരന്തരമായ ഏറ്റുമുട്ടലുകളെ തുടര്‍ന്ന് മാവോയിസ്റ്റ് ഭീകരരുടെ പ്രവര്‍ത്തനം ദുര്‍ബലമായതിനെ തുടര്‍ന്നാണ് ഇവര്‍ കീഴടങ്ങിയതെന്ന് പോലീസ് അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.