ഹൈദരാബാദ് : വികരബാദില് തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) നേതാവിനെ കല്ലെറിഞ്ഞ് കൊന്നു. സുല്‍ത്താന്‍പൂര്‍ സ്വദേശിയായ നാരായണ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്.
ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെടുത്തത്. റെഡ്ഡിയുടെ എതിരാളികളില്‍ ചിലര്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരുന്നു. കൊലപാതകത്തിനു പിന്നില്‍ ഇവരാകാമെന്ന് സംശയമുണ്ട്. ഇതിനെ തുടര്‍ന്ന് ടിആര്‍എസ് നേതാക്കള്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു.
ഡിസംബര്‍ ഏഴിനാണ് തെലങ്കാനയില്‍ തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: