പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയത്തെ രാഷ്ട്രീയവത്കരിക്കാന്‍ അനുവദിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. ശബരിമലയിലെ ആചാരപരമായ കാര്യങ്ങളില്‍ സര്‍ക്കാരല്ല, ദേവസ്വം ബോര്‍ഡാണ് തീരുമാനമെടുക്കുന്നതെന്നും പത്മകുമാര്‍ പറഞ്ഞു.
ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏതറ്റംവരെയും പോകാന്‍ തയാറാണെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: