ആലക്കോട്: ആലക്കോട് നിന്ന് വാടകക്കെടുത്ത ഇന്നോവ കാര്‍ കര്‍ണാടകയിലെ ഗോണിക്കുപ്പയില്‍ പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. ആലക്കോട്ടെ ബിജു ചാക്കോവിന്റെ പരാതിയില്‍ ഇരിട്ടിയിലെ എന്‍.എ.പുക്കൂട്ടി, മട്ടന്നൂരിലെ ജയേഷ് എന്നിവര്‍ക്കെതിരെയാണ് ആലക്കോട് പോലീസ് കേസെടുത്തത്. ബിജുവിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍.13.എ.എ 6780 നമ്പര്‍ ഇന്നോവ കാറാണ് അഞ്ച് ദിവസത്തേക്ക് വാടകക്കെടുത്ത് പണയപ്പെടുത്തി പണം വാങ്ങിയത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാര്‍ തിരികെയെത്തിക്കാഞ്ഞതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാര്‍ പണയപ്പെടത്തി രണ്ട്ലക്ഷത്തോളം രൂപ വാങ്ങിയതായി വിവരം ലഭിച്ചത്. കാര്‍ കണ്ടെടുക്കുന്നതിനായി ആലക്കോട് പോലീസ് ഗോണിക്കുപ്പയിലേക്ക് തിരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: