പേരാവൂര്‍: വ്യാജരേഖകള്‍ ചമച്ച് മൂന്നര ഏക്കറോളം കൃഷിഭൂമി ബന്ധു തട്ടിയെടുത്തതായി പരാതി. തലശ്ശേരി മാടപ്പീടികയിലെ ചമ്പാല വീട്ടില്‍ സംഗീതാണ് ബന്ധുവും പേരാവൂര്‍ സ്വദേശിയുമായ കുനിയില്‍ അജിത്തിനെതിരെ പേരാവൂര്‍ പോലീസില്‍ പരാതി നല്‍കിയത്.
തനിക്കും അമ്മക്കും സഹോദരിക്കും അവകാശപ്പെട്ട പിതൃസ്വത്ത് വ്യാജരേഖകള്‍ ചമച്ച് അജിത്ത് കൈവശം വെക്കുന്നതായി സംഗീത് പേരാവൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 2014 ല്‍ പേരാവൂരില്‍ നടന്ന ഓപ്പറേഷന് കുബേരയില്‍ പത്ത് കോടിയുടെ വ്യാജരേഖകള്‍ സഹിതം അറസ്റ്റിലായ സംഘത്തിലെ മുഖ്യപ്രതി കൂടിയാണ് അജിത്ത്. പേരാവൂര്‍ പോലീസ് അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും ഭൂമി വിട്ടുനല്കാതിരിക്കാനാണ് അജിത്ത് ശ്രമിക്കുന്നത്.
തനിക്ക് അവകാശപ്പെട്ട ഭൂമി വിട്ടുനല്‍കാന്‍ അജിത്ത് തയ്യാറാകാത്ത പക്ഷം മരണംവരെ പേരാവൂരില്‍ നിരാഹാരമിരിക്കുമെന്ന് സംഗീത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: