ശബരിമലയിലേത് മനുഷ്യാവകാശ ലംഘനം : ശ്രീധരന്‍ പിള്ള

Tuesday 6 November 2018 4:30 pm IST

പത്തനംതിട്ട :  ശബരിമലയില്‍ വിശ്വാസികള്‍ക്കുനേരെ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി. എസ്. ശ്രീധരന്‍ പിള്ള. ഇതുസംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

ശബരിമലയില്‍ പോലീസിനെ അണിനിരത്തി സര്‍ക്കാര്‍ നടത്തുന്നത് മനുഷ്യാവകാശ ധ്വംസനമാണ്. വിശ്വാസികള്‍ക്ക്‌ സമാധാനത്തോടെ ദര്‍ശനം നടത്താന്‍ സാധിക്കുന്നില്ല. ഇതുസംബന്ധിച്ച് ഗവര്‍ണറെ കണ്ട് പരാതി നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. 

അതേസമയം സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമണത്തെ അപലപിക്കുന്നതായും ഇവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.