ഇടുക്കി: സമൂഹമാധ്യമങ്ങളില്‍ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് സര്‍ക്കാര്‍ ഡോക്ടര്‍. കുടയത്തൂര്‍ മൃഗാശുപത്രിയിലെ വെറ്ററിനറി സര്ജന് ദീപ ഷാജിയാണ് മറ്റൊരാളിട്ട പോസ്റ്റ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്.
കെജിഒയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറുടെ ഭാര്യ കൂടിയായ ദീപയുടെ പോസ്റ്റുകളില്‍ രാഷ്ട്രീയവൈരം നിറഞ്ഞുനില്ക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും ചിത്രങ്ങള്‍ ചേര്‍ത്തുവച്ച് ഇവരുടെ വസ്ത്രധാരണത്തെ ടോയ്ലറ്റിനോടുപമിച്ച് പരിഹസിക്കുന്ന രീതിയിലാണ് പോസ്റ്റ്.
തൊടുപുഴയിലെ കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരിയായ പി.എസ്. രജിഭായി ഇട്ട പോസ്റ്റാണ് ഇവര്‍ ഷെയര്‍ ചെയ്തത്. മറ്റൊരു പോസ്റ്റില്‍ ദീപ പ്രധാനമന്ത്രിയെ കള്ളനെന്നും അഭിസംബോധന ചെയ്യുന്നുണ്ട്. സംഭവം അന്വേഷിക്കുമെന്ന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. വത്സല പി.ജി. ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: