കണ്ണൂര്‍: ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്റെ പത്താം വെറ്ററിനറി സയന്‍സ് കോണ്‍ഗ്രസ് 10, 11 തിയതികളില്‍ കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജില്‍ സംഘടിപ്പിക്കും.
വെറ്റിനറി മേഖലയിലെ ഫീല്‍ഡ് തല കണ്ടെത്തലുകള്‍, വളര്‍ത്തു മൃഗങ്ങളുടെയും വന്യമൃഗങ്ങളുടെയും ആരോഗ്യ പരിരക്ഷ, അടിസ്ഥാന വെറ്റിറിനറി സയന്‍സിലെ നൂതന ആശയങ്ങള്‍, മൃഗങ്ങളുടെ ശാസ്ത്രീയ പരിപാലനവും ഉല്പാദനം വര്‍ദ്ധിപ്പിക്കലും എന്നീ വിഷയങ്ങള്‍ സയന്‍സ് കോണ്‍ഗ്രസില്‍ വിശകലനം ചെയ്യും. കര്‍ഷകരുടെ നൂതന കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തി സ്പെഷ്യല്‍ കര്‍ഷക സെഷനും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൂടിയ തോതിലുള്ള ആന്റിബയോട്ടിക് റസിസ്റ്റന്‍സ്, ജന്തുജന്യ രോഗമായ നിപ വൈറസ് ബാധമൂലമുള്ള പ്രശ്നങ്ങള്‍, ആരോഗ്യ, ഉല്‍പ്പാദന മേഖലകളിലെ പ്രളയാനന്തര പ്രതിസന്ധികള്‍ എന്നിവ ചര്‍ച്ചാ വിഷയങ്ങളാകും. മുന്നൂറിലധികം പ്രതിനിധികള്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഡോ. പി പ്രശാന്ത്, ഡോ പി സരിക, ഡോ. പി കെ പത്മരാജ്, ഡോ വി. പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: