പമ്പ: ആചാരലംഘനം നടത്തി പതിനെട്ടാംപടി കയറിയ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കര്‍ദാസ് രാജിവയ്ക്കണമെന്ന് ബിജെപി ദേശീയസമിതി അംഗം പി.കെ. കൃഷ്ണദാസ്. ആഴി തെളിയിക്കുന്നതിന് മേല്ശാന്തിയോടോപ്പം പതിനെട്ടാംപടി ഇറങ്ങുകയും, പിന്നീട് ഇരുമുടിക്കെട്ടില്ലാതെ മേല്‍ശാന്തിക്കൊപ്പം പതിനെട്ടാംപടി കയറുകയും ചെയ്ത ശങ്കര്‍ദാസ് നഗ്നമായ ആചാരലംഘനമാണ് നടത്തിയത്.
ഈ ദേവസ്വം ബോര്‍ഡ് അംഗത്തെ വച്ച് മണ്ഡല, മകരവിളക്ക് മഹോത്സവം നടത്താന്‍ പറ്റില്ല. വത്സന് തില്ലങ്കേരി ഇരുമുടിക്കെട്ടുമായാണ് പതിനെട്ടാംപടി കയറിയത്. ഇത് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്നും കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: