കാസര്‍കോട്: ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കെതിരെ എന്‍ഡിഎ ശബരിമലയിലേക്ക് നടത്തുന്ന ശബരിമല സംരക്ഷണ രഥയാത്ര കര്‍ണാടക മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ബി.എസ്. യെദ്യൂരപ്പ ഉദ്ഘാടനം ചെയ്യും.
നാളെ രാവിലെ 10ന് കാസര്‍കോട് മധൂര്‍ ശ്രീ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന രഥയാത്ര എന്‍ഡിഎ സംസ്ഥാന ചെയര്മാന് അഡ്വ.പി.എസ്. ശ്രീധരന് പിള്ളയും കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിയുമാണ് നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: