ഗാന്ധിനഗര്‍: ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിന്റെ പേര് കര്‍ണാവതി എന്നു മാറ്റുന്നു. അഹമ്മദാബാദ് നഗരത്തെ കര്ണവതിയായി കാണാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും നിയമതടസങ്ങളൊന്നുമില്ലെങ്കില് ഉചിതമായ സമയത്ത് പേരു മാറ്റുമെന്ന് തീരുമാനം അറിയിച്ച് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ വ്യക്തമാക്കി.
ലോക പൈതൃക പദവിയുള്ള രാജ്യത്തെ ഏക നഗരമാണ് അഹമ്മദാബാദ്. അഹമ്മദാബാദ് മുന്‍പ് അറിയപ്പെട്ടിരുന്നത് ആശാവല്‍ എന്നാണ്. അന്ഹില്വാരയിലെ ചാലൂക്യ രാജാവായിരുന്ന കര്‍ണ, ആശാവലിലെ രാജാവിനെ യുദ്ധത്തില്‍ തോല്‍പ്പിച്ച് സബര്‍മതി നദീ തീരത്ത് കര്‍ണാവതി നഗരം സ്ഥാപിച്ചു. എഡി 1411ല്‍ സുല്‍ത്താന്‍ അഹമ്മദ് ഷാ കര്ണാവതിക്കു സമീപം അഹമ്മദാബാദ് നഗരം സ്ഥാപിച്ചു. ഇതോടെ, കര്‍ണാവതി ഇല്ലാതായി.
ദീപാവലി ദിനത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ ആയി പ്രഖ്യാപിച്ചിരുന്നു. നേരത്തെ, അലഹബാദിന്റെ പേര് പ്രയാഗ്രാജ് എന്നാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: