അയോദ്ധ്യയില്‍ ശ്രീരാമപ്രതിമ പണിയും: യോഗി ആദിത്യനാഥ്

Wednesday 7 November 2018 3:46 pm IST

ലക്നൗ: അയോദ്ധ്യയില്‍ ഉടന്‍ രാമപ്രതിമ നിര്‍മ്മിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യ മന്ത്രി യോഗിആദിത്യ നാഥ്. ഭരണഘടന തത്വങ്ങള്‍ പാലിച്ചാണ് ക്ഷേത്രനിര്‍മാണം നടത്തുക. രാമപ്രതിമയുടെ നിര്‍മാണത്തിനായി രണ്ട് സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാമപ്രതിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതിനായുള്ള സര്‍വേ നടപടികള്‍ ആരംഭിച്ചതായുംആദിത്യനാഥ് പറഞ്ഞു. ഇപ്പോള്‍ തന്നെ അയോധ്യയില്‍ ക്ഷേത്രമുണ്ട്. അത് അവിടെ തന്നെ തുടരും. നിയമം അനുസരിച്ച് രാമക്ഷേത്രത്തിന്റെ നിര്‍മാണത്തിനായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും യോഗി പറഞ്ഞു.

ഫൈസാബാദിന്റെ പേര് അയോദ്ധ്യ എന്ന് മാറ്റിയതിനു പിന്നാലെ ആണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.അയോദ്ധ്യയുടെ നാഴികക്കല്ലായും അഭിമാനമായും പ്രതിമ മാറുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ തത്വങ്ങള്‍ പാലിച്ചാവും ക്ഷേത്ര നിര്‍മ്മാണം നടത്തുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.ക്ഷേത്രനിര്‍മാണം ഉടന്‍ തുടങ്ങണമെന്നും എന്തു സഹായം വേണമെങ്കിലും ചെയ്യുമെന്നും പ്രഖ്യാപിച്ച് കേന്ദ്രമന്ത്രിമാരുള്‍പ്പടെ രംഗത്തുവന്നിരുന്നു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.