അട്ടാരി വാഗ (പഞ്ചാബ്): ദീപാവലി ആഘോഷത്തോടനുബന്ധിച്ച് വാഗ അതിര്‍ത്തിയില്‍ ഇന്ത്യ- പാക് സൈനികര്‍ മധുരം കൈമാറി. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് മധുരം കൈമാറുന്നത് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
ദേശീയോത്സവങ്ങള്‍ക്കും, റിപ്പബ്ലിക് ദിനം, സ്വാതന്ത്യദിനം തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ ഇന്ത്യ- പാക് അതിര്‍ത്തികളിലെ സൈനികര്‍ മധുരം കൈമാറുന്നത് പതിവായിരുന്നു. ഇതിനുമുമ്പ് ഈദിനും, 72ാമത് സ്വാതന്ത്ര്യദിനത്തിലും മധുരം കൈമാറിയെങ്കിലും കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ ഉണ്ടായില്ല. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയും 2016 ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇത് നിര്‍ത്തിവെയ്ക്കുകയായിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനാണ് ഇത്തരത്തില്‍ മധുരം കൈമാറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: